പാലക്കുന്ന്: പനയാല്‍ വിഷ്ണുമൂര്‍ത്തി നഗരസഭയില്‍ ഒറ്റക്കോലം എട്ടിന് നടക്കും. രാത്രി 7ന് തുടങ്ങലും മേലേരിക്ക് തീ കൊളുത്തലും. 7. 30ന് പനയാലപ്പന് നിറമാല പൂജ. 8ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മേല്‍ത്തറ പൂരക്കളി സംഘത്തിന്റെ പൂരക്കളി. തുടര്‍ന്ന് പെരുന്തട്ട ചാമുണ്ഡേശ്വരി സംഘത്തിന്റെ കോല്‍ക്കളി. 9.30ന് കുളിച്ചു തോറ്റം.
തുടര്‍ന്ന് അഗില്‍പാടി പാഞ്ചജന്യ സംഘത്തിന്റെ കുണിത ഭജന. വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും അഗ്‌നി പ്രവേശവും സമാപനവും.