ഉദുമ :വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ബ്രഹ്‌മകല ശോത്സവത്തിന്
ഉദുമ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് കലവറ നിറയ്ക്കലോടെ വര്‍ണാഭമായ തുടക്കമായി. ഇന്നലെ(6) വൈകീട്ട് അരവത്ത് കെ.യു. പദ്മനാഭതന്ത്രിക്കും
മറ്റ് ആചാര്യ ശ്രേഷ്ഠമാര്‍ക്കും നമ്പ്യാര്‍ കീച്ചല്‍ കേന്ദ്രീകരിച്ച് ക്ഷേത്രത്തിലേക്ക് വരവേല്‍പ്പ് നല്‍കി. രാത്രി വിവിധ അനുഷ്ഠാന കര്‍മങ്ങളും ഹോമങ്ങളും അഭിഷേകങ്ങലും നടന്നു. രക്തേശ്വരി ക്ഷേത്ര സമിതിയുടെ ഭജനയും ക്ഷേത്ര വാദ്യ സംഘത്തിന്റെ ചെണ്ടമേളവും വിവിധ കലാപരിപാടികളും
ഉണ്ടായിരുന്നു.
ഇന്ന് (7) രാവിലെ 7 മുതല്‍ വിവിധ പൂജകളും കര്‍മങ്ങളും.10 ന്
ആചാര്യ സംഗമവും വൈകീട്ട് 6.30 ന് അച്ചേരി മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജനയും 7.30 ന് വ്യക്തികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങും.
ഉച്ചയ്ക്കും രാത്രിയും അന്നദാനമുണ്ടായിരിക്കും.