തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലകേസില്‍ മേയ് 8 ന് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി കൊലപ്പെടുത്തിയത്. കേഡല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി.
കേഡല്‍ ജിന്‍സണ്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ.രാജ തങ്കം, ഡോ.ജീന്‍ പദ്മ, ഇവരുടെ മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.