എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ നാലാം ദിവസം തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളും, മികവുകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ജി സുധാകരന്‍ സ്വാഗതം പറഞ്ഞ പരിപാടി, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു.
ജനകീയാസൂത്രണം നേട്ടങ്ങള്‍ മികവുകള്‍ എന്ന വിഷയത്തില്‍ ജനകീയാസൂത്രണ മിഷന്‍ ജില്ലാ ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ വിശദമായി സംസാരിച്ചു. നവ കേരള ദൗത്യത്തിന്റെ ധീര നായകത്വം ജനകീയാസൂത്രണത്തിന് അവകാശപ്പെട്ടതാണെന്ന് അജയന്‍ പനയാല്‍ സെമിനാറില്‍ പറഞ്ഞു. ജനക്ഷേമം സാമൂഹിക കരുതല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ഔന്നത്യം സൃഷ്ടിക്കാന്‍ ജനകീയാസൂത്രണം വഴി സാധിച്ചു എന്നും. സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാകും വിധം വേറിട്ട ചരിത്രം സൃഷ്ടിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വികസന ക്ഷേമ രംഗങ്ങളില്‍ ജനകീയാധികാരം നേടാനും, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദാരിദ്ര ലഘൂകരണം എന്നിവ വേഗത്തിലും എളുപ്പത്തിലും നടപ്പിലാക്കാനും, സുരക്ഷിതമായ പാര്‍പ്പിടം, നിര്‍ബന്ധിതമായ വിദ്യാഭ്യാസം എന്നിവ ഉറപ്പ് വരുത്താനും ജനകീയാസൂത്രണം വഴി സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. ഇതുവഴി പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടാനും, സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനും ഗവണ്‍മെന്റിന് സാധിച്ചു.
പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കല്‍ വഴി ശിശു മരണ നിരക്ക് പതിനഞ്ചില്‍ നിന്ന് ഏഴിലേക്ക് കുറയ്ക്കാനും, കോവിഡ് മരണങ്ങളെ 0.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞതൊരു ചെറിയ കാര്യമല്ല. ജനകീയ പാലിയേറ്റിവ് സംവിധാനം, കമ്മ്യൂണിറ്റി കിച്ചണ്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാം ഈ നേട്ടത്തിലേക്ക് സംസ്ഥാനത്തെ ഉയര്‍ത്താന്‍ സഹായിച്ച ആസൂത്രണ പദ്ധതികളുടെ നേട്ടങ്ങളില്‍ പെടും.
ജനകീയാസൂത്രണം ആരംഭിച്ച ശേഷമുള്ള കാല്‍ നൂറ്റാണ്ടിനുള്ളില്‍ മാത്രം 20 ലക്ഷം വീടുകളുടെ നിര്‍മ്മാണമാണ് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ ലൈഫ് മിഷന്റെ കീഴില്‍ മാത്രം നാല് ലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. മികച്ച ഗുണനിലവാരമുള്ള ഗ്രാമീണ റോഡുകള്‍, സമ്പൂര്‍ണ പാര്‍പ്പിട വൈദ്യുതികരണം, രാജ്യത്തെ ആദ്യത്തെ വിളയിട വിസര്‍ജ്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കല്‍, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി രാജ്യത്തിന് മുന്നില്‍ മാതൃകാപരവും അഭിമാനകരവുമായ ഓരോ നേട്ടങ്ങള്‍ക്ക് പിന്നിലും ജനകീയാസൂത്രണം വഴിച്ച പങ്ക് ചെറുതല്ലെന്ന് അജയന്‍ പനയാല്‍ പറഞ്ഞു.
ഉദ്പാതന മേഖലയിലെ തദ്ദേശസ്വയംഭരണ വകുപ്പ് പങ്കാളിതത്തെ കുറിച്ച് പപ്പന്‍ കുട്ടമത്തും പ്രൊഡക്റ്റീവ് ഗവണന്‍സ് എന്ന വിഷയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെവി ഹരിദാസും സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളയുടെ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ഷരീഫ് കെ സ്മാര്‍ട്ട് എന്താണ്, കെ സ്മാര്‍ട്ട് സേവനങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങിനെ നേരിട്ട് ഉപയോഗിക്കാം എന്നെല്ലാം വിശദമാക്കി. തദ്ദേശസ്വയംഭരണ വകുപ്പ് വഴി ലഭിക്കുന്ന സേവനങ്ങള്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ വിരല്‍ തുമ്പില്‍ ലഭ്യമാകുന്നതെങ്ങനെ എന്ന് പ്രൊജക്ടര്‍ സഹായത്തോടെ വിശദമായി അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. തദ്ദേശസ്വയംഭരണ രംഗത്ത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് കേരളം കൈവരിച്ചിരിക്കുന്നതെന്നും വിവര സാങ്കേതിക രംഗത്ത് തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമാക്കിയ അത്ഭുതകായി വളര്‍ച്ച കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഓരോ വ്യക്തിയും സ്വയം ഇതിന്റെ അംബാസദര്‍മാര്‍ ആയി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സെമിനറില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേര്‍ണല്‍ വിജിലന്‍സ് ഓഫീസര്‍ കെ. അഭിലാഷ് നന്ദി പറഞ്ഞു.