എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വന്നാല്‍ സപ്ലൈകോ സ്റ്റാളില്‍നിന്നും സാധങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. ഏപ്രില്‍ 21 മുതല്‍ 27 വരെ മാത്രം നീണ്ടു നില്‍ക്കുന്ന പ്രത്യേക ഓഫര്‍ ഒരുക്കി ശ്രദ്ദേയമാവുകയാണ് സപ്ലൈകോ വകുപ്പിന്റെ സ്റ്റാള്‍.
കറി മസാലകള്‍, സോപ്പുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരമാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.
പൊതുവിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ തുച്ഛമായ വിലയിലാണ് സ്റ്റാളില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാനാകും.സപ്ലൈകോയുടെ ബ്രാന്‍ഡ് വിശ്വാസത്തിനൊപ്പം, ‘കുറഞ്ഞ വില, ഉയര്‍ന്ന ഗുണമേന്‍മ’ എന്ന വാഗ്ദാനമാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് ഒരേ സമയം ലാഭവും വിശ്വാസവും ഉറപ്പാക്കുന്ന രീതിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.