അണങ്കൂര്‍ : 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്തില്‍ ജില്ല ഉപസമിതിയുടെ ശാക്തികരണത്തിന്റെ ഭാഗമായി അണങ്കൂരില്‍ സംഘടിപ്പിച്ച ത്വലബ ലീഡേസ് മീറ്റ് എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു ,
ജില്ല ത്വലബ ഇന്‍ ചാര്‍ജ് സെക്രട്ടറിയേറ്റ് അംഗം റാസിഖ് ഹുദവി പേരാല്‍ അദ്ധ്യക്ഷനായി , സമസ്ത നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ദര്‍സ് അറബിക്ക് കോളേജ് കേന്ദ്രികരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മൂന്ന് കേന്ദ്രങ്ങളിലായി ദര്‍സ് അറബിക്ക് കേളേജിലേക്ക് മെ
യ് ആദ്യ വാരം പര്യടണം നടത്തും, ദര്‍സ് അറബിക് കോളേജുകളില്‍ ആദര്‍ശ സെമിനാര്‍ സംഘടിപ്പിക്കും , ജില്ല ത്വലബ കമ്മിറ്റി നേരിട്ട് ആദര്‍ശ കോഴ്‌സ് നടത്തി നൂറ് ആദര്‍ശം പ്രഭാഷകരെ സമര്‍പ്പിക്കും
എന്നിങ്ങനെ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുക , ത്വലബ ജില്ല ചെയര്‍മാന്‍ മുസമ്മില്‍ ഇമാം ശാഫി അക്കാദമി സ്വാഗതം പറഞ്ഞു , ഫര്‍സീന്‍ തളങ്കര ശഹ്‌സിന്‍ തങള്‍ , നാസിക്ക് , അഹവാസ് ,
ഇബ്രാഹിം , സിദ്ധീഖ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു