പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്ന കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് പവലിയന് സമീപം സംഘാടക സമിതി ഓഫീസ് തുറന്നു. എം. രാജഗോപാലന്‍ എം.എല്‍.എ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി. വി. ചന്ദ്രമതി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി. സുലോചന, പി.ആര്‍.ഡി ഇലക്ട്രോണിക്സ് മീഡിയ ഡിവിഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.നാഫിഹ്, കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖരന്‍, എ.ഡി.എം പി.അഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, വി.പ്രദീപ്, പി. പ്രമീള , എന്‍. പ്രസീതകുമാരി, പി.അജിത, , കെ. ഭജിത്ത്, സി.വി രാധാകൃഷ്ണന്‍, സബ് കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.