ലോക കരള്‍ ദിനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന സെമിനാറും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് ബി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജീജ എം പി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ മീഡിയ ഓഫീസര്‍ ഹസീബ് പി. പി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രയിലെ ഫിസിഷ്യന്‍ ഡോ. റിജിത് കൃഷ്ണന്‍, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ബിപിന്‍. കെ നായര്‍, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി കള്ളാര്‍, ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ ക്ലാസ്സെടുത്തു. കരളിന്റെ ആരോഗ്യത്തെ കുറിച്ചും കരള്‍ രോഗങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിന് എല്ലാ വര്‍ഷവും ഏപ്രില്‍ 19 ലോക കരള്‍ ദിനമായി ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവയെല്ലാം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക കരള്‍ ദിനത്തിന് പ്രസക്തിയേറെയാണ്. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി ലിവര്‍ (ഋഅടഘ) 2010 ല്‍ ലോക കരള്‍ ദിനം ആരംഭിച്ചു. 1966 ല്‍ (EASL) സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി ഏപ്രില്‍ 19 ന് ഈ ദിനം സ്ഥാപിതമായി. ‘ഭക്ഷണം ഔഷധമാണ്’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശം
ആരോഗ്യകരമായ കരള്‍ നിലനിര്‍ത്താനായുള്ള നിര്‍ദേശങ്ങള്‍
പ്രോട്ടീനും നാരുകളും അടങ്ങിയ ആരോഗ്യകരവും സമതുലിതവുമായ ഭക്ഷണം കഴിക്കുക. സമ്മര്‍ദ്ദം കുറയ്ക്കാന്‍ പതിവായി വ്യായാമവും ധ്യാനവും ശീലമക്കുക.
മദ്യവും പുകവലിയും ഒഴിവാക്കുക. സ്വയം ചികിത്സ ഒഴിവാക്കുക. കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
അണു വിമുക്തമാക്കാത്ത സൂചികള്‍ പങ്കിടുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഒഴിവാക്കുക.