രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പീ സ്മാരകത്തില്‍ കാസര്‍കോടിന്റെ സാഹിത്യ ചരിത്രം വിഷയത്തില്‍ സാംസ്‌കാരിക പ്രഭാഷണം സംഘടിപ്പിച്ചു.
കേരളത്തിന്റെ സാഹിത്യ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആവാത്ത ഒരു അധ്യായമാണ് കാസര്‍കോടിന്റെ സാഹിത്യ ചരിത്രം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇ ചന്ദ്രശേഖരന്‍എംഎല്‍എ പറഞ്ഞു. അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ അതുല്യ പ്രതിഭകള്‍ കാസര്‍കോടിന്റെ സാഹിത്യ മേഖലയില്‍ ഉണ്ടെന്നും ഇന്നും നിരവധി സാഹിത്യകാരന്മാര്‍ കാസര്‍കോട് നിന്നും ഉയര്‍ന്നു വരുന്നു എന്നുള്ളത് അഭിമാനകരമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കന്നട ഭാഷയെ സാഹോദര്യഭാഷയായി കരുതണമെന്നും ഭാഷകള്‍ തമ്മിലുള്ള വേര്‍തിരിവ് സാഹിത്യത്തില്‍ ഇല്ലെന്നും മുഖ്യപ്രഭാഷകന്‍ ഇ പി രാജഗോപാലന്‍ പറഞ്ഞു. സപ്തഭാഷാ സംഗമഭൂമി എന്ന പ്രയോഗം കാസര്‍കോടിന് ഉണ്ടെങ്കിലും 21 ഭാഷകള്‍ മാതൃഭാഷയായ പ്രദേശമാണ് കാസര്‍ഗോഡ്എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി പ്രഭാകരന്‍, ഹോസ്ദുര്‍ഗ്ഗ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വേണുഗോപാലന്‍, കാഞ്ഞങ്ങാട് പി സ്മാരക സമിതി സെക്രട്ടറി കെ വി സജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഹാരിക രാഘവന്‍ നന്ദിയും പറഞ്ഞു.