ഒന്നാം ക്ലാസിനെ സ്മാര്‍ട്ടാക്കി തുരുത്തിയില്‍ മദ്രസ പ്രവേശനോത്സവം.

തുരുത്തി: ഡിജിറ്റല്‍ യുഗത്തിലെ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ട് സമസ്ത തയ്യാറാക്കിയ ഇ ലേര്‍ണിംഗ് പഠന സഹായി ഉപയോഗിച്ച് പുതിയ കാലത്തെ വിദ്യാര്‍ത്ഥികളെ ഇസ്ലാമികമായി ചിട്ടപ്പെടുത്തി എടുക്കുന്നതിന് വേണ്ടി തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ ആരംഭിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ മദ്രസ മാനേജ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് മദനി തങ്ങള്‍ ഓലമുണ്ട നിര്‍വ്വഹിച്ചു, ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത ജില്ലാ മുശാവറ അംഗവും, തുരുത്തി മുദരിസ്സുമായ ടി കെ അഹമ്മദ് ഫൈസി ഉസ്താദ് അറിവിന്റെ ആദ്യാക്ഷരം പറഞ്ഞു കൊടുത്തു, മദ്രസ പിടിഎ കമ്മിറ്റി പ്രസിഡണ്ട് ടി എ അന്‍വര്‍ സാദത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാ അത്ത് പ്രസിഡണ്ട് ടി എ മുഹമ്മദ് ഷാഫി ഹാജി, ജനറല്‍ സെക്രട്ടറി ടി എ അബ്ദുല്‍ റഹിമാന്‍ ഹാജി, വൈസ് പ്രസിഡണ്ട് ടി എ മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ അഷ്‌റഫ് ഓതുന്നപുരം, സലീം ഗാലക്‌സി, വാര്‍ഡ് കൗണ്‍സിലര്‍ ബി എസ് സൈനുദ്ധീന്‍, ഇമാം ഇബ്രാഹിം ബാദുഷ മിസ്ബാഹി, സദര്‍ മുഅല്ലിം സുബൈര്‍ അസ്‌നവി, ഉസ്താദുമാരായ ഉസാം മൗലവി, സഫുവാന്‍ അസ്‌നവി, സാബിത്ത് അസ്‌നവി, അറഫാത്ത് അസ്‌നവി,പിടിഎ ഭാരവാഹികളായ ,ടി എസ് സൈനുദ്ധീന്‍, ടി എം അസീസ്, ടി എച്ച് ഹാരിസ്, ടി എ അമീര്‍, അഷ്ഫാഖ് അബൂബക്കര്‍, റഷീദ് ഗ്രീന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *