ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് മോക്ക് ഡ്രില്‍ -സംഘടിപ്പിച്ചു

ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി 2025 ഏപ്രില്‍ 11-ന് സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.

സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. കാസറഗോഡ് ജില്ലയില്‍ മടക്കര ഹാര്‍ബര്‍, കൊട്ടോടി ടൌണ്‍ എന്നിവിടങ്ങളിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണ്ണായകമാണ് മോക്ക്ഡ്രില്‍ എക്‌സര്‍സൈസുകള്‍. നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

മോക്ക് ഡ്രില്ലിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ ജി. എഫ്.വി.എ ച്ച്.എസ്.എസ് ചെറുവത്തൂരില്‍ സ്ഥാപിച്ച സൈറണുകളിലൂടെ ഏപ്രില്‍ 11-ന് രാവിലെ 8.30 നും 9 .30 നും ഇടയില്‍ മോക്ക്ഡ്രില്ലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *