മത നിയമങ്ങള്‍ക്കതിരെ ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടപ്പെടലുകള്‍ രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കമുണ്ടാക്കുന്നത് : ഇര്‍ഷാദ് ഹുദവി ബെദിര
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമം രാഷ്ട്രത്തിന്റെ മതഭൗതികതയും മതസ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് എസ്‌കെഎസ്എസ്എഫ് (SKSSF) കാസര്‍കോട് ജില്ലയില്‍ വിവിധ മേഖലകളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.വഖ്ഫ് കയ്യേറ്റ നിയമം പിന്‍വലിക്കുക മൗലിക അവകാശം സംരക്ഷിക്കുക എന്നി പ്രമേയത്തില്‍ SKSSF സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത് ഉപ്പള മേഖല കമ്മിറ്റി ഉപ്പള ടൗണില്‍ സംഘടിപ്പിച്ച പ്രക്ഷോഭ റാലി ഉപ്പള വ്യാപാര ഭവനില്‍ നിന്ന് തുടങ്ങി ഉപ്പള ബസ്റ്റാന്റ് പരിസരത്ത് സമാപ്പിച്ചു പരിപാടി എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു,മത നിയമങ്ങള്‍ക്കും മറ്റും ഭരണകൂടം നടത്തി കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ അതിരുകടക്കുകയാണ് ന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു, രാജ്യത്തിന്റെ പൈതൃകത്തില്‍ കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് ,ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നത് അഭിനന്ദനാര്‍ഹമാണന്നും പ്രതീക്ഷ നല്‍കുന്നതാണെന്ന് അഭിപ്രായപ്പെട്ടുമേഖല ട്രഷറര്‍ സിദ്ധീഖ് മൗലവി ബായാര്‍ അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി മുനാസ് മൗലവി അടുക്കം സ്വാഗതം പറഞ്ഞും , നൗശാദ് ബാഖവി , ലത്തീഫ് മാസ്റ്റര്‍ സംസാരിച്ചു , ചെര്‍ക്കള മേഖല പരിപാടി ഇബാദ് ജില്ല ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ ചേരൂര്‍ ഉദ്ഘാടനം ചെയ്തു അസ്ലം റഹ്‌മത്ത് നഗര്‍ അദ്ധ്യക്ഷനായി മേഖല പ്രസിഡന്റ് യൂസുഫ് ദാഈ ദാരിമി സ്വാഗതം പറഞ്ഞു ,കാഞ്ഞങ്ങാട് മേഖല പരിപാടി കാഞ്ഞങ്ങാട് ടൗണില്‍ നടന്നു ജില്ല ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി ഉദ്ഘാടനം ചെയ്തു എസ്‌കെഎസ്എസ്എഫ് കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട്‌സയ്യിദ് യാസര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനായി
ജനറല്‍ സെക്രട്ടറി ആബിദ് ഹുദവി കുണിയ മുഖ്യപ്രഭാഷണം നടത്തി , വര്‍ക്കിംഗ് സെക്രട്ടറി സമീര്‍ അസ്ഹരി സ്വാഗതം പറഞ്ഞും ജില്ലയില്‍ പല ഭാഗത്തുമായി നിരവധി നേതാക്കള്‍ സംബന്ധിച്ചു
മറ്റു മേഖലയില്‍ ഇന്നും നാളെയുമായി പരിപാടികള്‍ നടക്കും