ഉദുമ: മില്‍മ പി ആന്‍ഡ് ഐ മേധാവിയായി വിരമിച്ച പി. എം. ഷാജിയ് ക്ക് വിവിധ ക്ഷീര സംഘങ്ങള്‍ ചേര്‍ന്ന്
ഉദുമ ക്ഷീര സംഘത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ സംഘം പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കള്‍, കുഞ്ഞമ്പു, പന്നിക്കുന്ന് ക്ഷീര സംഘം സെക്രട്ടറി വി. അനിത, ഉദുമ സംഘം സെക്രട്ടറി രജനി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ നിന്നുള്ള ഉദുമ, അമ്പങ്ങാട്, പാക്കം, മുട്ടനടുക്കം, പന്നിക്കുന്ന്, അമ്പലത്തറ, മടിക്കൈ, കാലിച്ചാംപൊതി, പറവനടുക്കം എന്നീ ക്ഷീര സംഘങ്ങള്‍ ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്.