ശനിയാഴ്ച ഭണ്ഡാരവീട്ടില്‍ തെയ്യം
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായ പൂരംകുളി രാത്രിയോടെ അവസാനിച്ചു. ഒന്നാം നിറം മുതല്‍ പതിനെട്ടാം നിറം വരെയാണ് പൂരക്കളിയുടെ വിവക്ഷ. സന്ധ്യവരെയുള്ള കളി കഴിഞ്ഞ് ഗണപതി, സരസ്വതി, ശക്തി വന്ദനകള്‍ പൂര്‍ത്തിയാക്കി നാടകം, യോഗി ആട്ടം, ‘ആണ്ടും പള്ളും’ പാടി പൊലിപ്പിച്ച് തൊഴുതു കളിയോടുകൂടി പൂരക്കളി അവസാനിച്ചു.
പൂരംകുളിയോടുകൂടി തിടമ്പും തിരുവായുധങ്ങളും അത്തും താളിയും തേച്ച് ശുദ്ധിവരുത്തി പൂരത്തറയില്‍ വെച്ചു. പൂരംകുളിയ്ക്ക് ശേഷം തിടമ്പുകളും തിരുവായുധങ്ങളും പീഠത്തില്‍ വെച്ചു.
വെള്ളിയാഴ്ച്ച ഉത്രവിളക്കിന് ശേഷം
ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ പൂരോത്സവവും ഉത്ര വിളക്കും സമാപിച്ചു.
രാത്രി ഭണ്ഡാരവീട്ടില്‍ തെയ്യം കൂടല്‍.
ശനിയാഴ്ച പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും.