രാജപുരം: തായന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രീപ്രൈമറി വാര്‍ഷികം, വിജയോത്സവും, സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഷിനോജ് ചാക്കോ അധ്യക്ഷനായി,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ചടങ്ങില്‍ മുഖ്യാതിഥിയായി, ഹെഡ്മാസ്റ്റര്‍ വി. കെ സൈനുദ്ദീന്‍ സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ വിവിധ മേഖലകളില്‍ വിജയികളായ പ്രതിഭകളെ അനുമോദിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാരായ ലീല കെ.വി , സുജ ജോര്‍ജ് എന്നിവര്‍ക്കുള്ള ഉപഹാരം ഡോക്ടര്‍ ഖാദര്‍ മാങ്ങാട് സമ്മാനിച്ചു. പതിനാലാം വാര്‍ഡ് മെമ്പര്‍ ഇ. ബാലകൃഷ്ണന്‍, പിടിഎ പ്രസിഡണ്ട് ഇ. രാജന്‍, എസ് എംസി ചെയര്‍മാന്‍ സി. ഷണ്‍മുഖന്‍, സ്‌കൂള്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ കരുണാകരന്‍ നായര്‍, എം പിടി എ പ്രസിഡണ്ട് പ്രീതി, മുന്‍ പിടി എ പ്രസിഡണ്ട് ബി. രാജന്‍, വാര്‍ഷികാഘോഷ ജനറല്‍ കണ്‍വീനര്‍ പത്മാക്ഷി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ധനലക്ഷ്മി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ നന്ദിയും പറഞ്ഞു.