രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 3 മുതല്‍ 6 വരെ രാജപുരത്ത് നടക്കുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും, ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും കണ്‍വെന്‍ഷന്‍ ജപമാല റാലി നടത്തി. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ പടുപ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ തോമസ് പാമ്പയ്ക്കല്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. രാജപുരം ഫൊറോന ദേവാലയ വികാരിയും ചെയര്‍മാനുമായ ഫാദര്‍ ജോസ് അരീച്ചിറ, ജനറല്‍ കണ്‍വീനര്‍ ഫാദര്‍ ജോര്‍ജ് കുടുംന്തയില്‍, ഫാദര്‍ ജോസ് തറപ്പുതൊട്ടിയില്‍, ഫാദര്‍ ഡിനോ കുമാനിക്കാട്ട്, ഫാദര്‍ സനീഷ് കയ്യാലിക്കകത്ത്, ഫാദര്‍ ഷിജോ കുഴിപ്പള്ളി, തോമസ് പടിഞ്ഞാറ്റുമാലില്‍, സജി മുളവനാല്‍, റോയി ആശാരികുന്നേല്‍, യു മാത്യു ഉമ്മംകുന്നേല്‍, ടോമി കണിയാപറമ്പില്‍, ജോണ്‍സണ്‍ തൊട്ടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
