രാജപുരം:മാലിന്യ മുക്ത നവകേരളം പഞ്ചായത്ത് തല പ്രഖ്യാപനം യോഗം നടന്നു. കള്ളാര്‍ ടൗണില്‍ നിന്നും റാലിയോട് കൂടി ആരംഭിക്കുകയും കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യുകയും കള്ളാര്‍ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു.
യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ഭരണ സമിതി അംഗങ്ങളായ സബിത ബി , വനജ ഐത്തു, ജോസ് പുതുശ്ശേരി ക്കാലായില്‍, സണ്ണി ഓണശ്ശേരിയില്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടന പ്രതിനിധികള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അനി തോമസ് ജെ എച്ച് ഐ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ കെ നന്ദിയും പറഞ്ഞു.