സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന വ്യവസായ വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയായ റാംമ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ അധ്യക്ഷനായി.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. സംരംഭങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനായി ഇന്ത്യ ഗവണ്‍മെന്റ് സംസ്ഥാന വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് റാംമ്പ് (RAMP – Raising &Accelerating MSME Performance) മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് ജി എസ് ടി എക്സ്പോര്‍ട്ട് ഇമ്പോര്‍ട്ട് പോളിസി തുടങ്ങി വിവിധ വിഷയങ്ങളില്‍ സംരംഭങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വിവിധ മേഖലയിലുള്ള വിദക്തരുടെ സേവനമാണ് എം എസ് എം ഇ ക്ലിനിക് വഴി സാധ്യമാക്കിയത്. പരിപാടിയില്‍ വിവിധ വിഷയമേ മേഖലയിലെ വിദഗ്ധരുമായി സംരംഭകര്‍ നേരിട്ട് സംവദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ് കണ്ണൂര്‍ ഫാഷന്‍ ഫാബ്സ് മാനേജിംഗ് പാര്‍ട്ണര്‍ കെ വി ദിവാകര്‍, കേരള സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് രാജാറാം, നോര്‍ത്ത് മലബാര്‍ ചെമ്പര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ ശ്യാംപ്രസാദ്, വിഷയവിദഗ്ധരായ കൃഷ്ണശ്രീ, ശ്രീലാല്‍ കെ സുഹാസ് എം എന്‍ പ്രസാദ് സന്ധ്യാ രതീഷ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രം ഇ ഐ മാനേജര്‍ ആര്‍ രേഖ സ്വാഗതവും ഉമേഷ് നന്ദിയും പറഞ്ഞു.