ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂഴ്‌സര്‍ കമ്പനി : ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണോദ്ഘാടനവും സംരംഭകത്വ പരിശീലന സെമിനാറും നടത്തി

രാജപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നമ്പാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂഴ്‌സര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണവും സംരംഭകത്വ സെമിനാറും ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടകയം ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ ബി രത്‌നാകരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം മുഖ്യ പ്രഭാഷണം നടത്തി. കമ്പനി സി.ഇ.ഒ രജനി മോള്‍ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംരംഭകത്വ പരിശിലനസെമിനാര്‍ സഹീര്‍ പി.വി (ഇന്‍ഡസ്ട്രീയന്‍ എക്‌സിറ്റഷന്‍ ഓഫീസര്‍ കാസര്‍ഗോഡ് )നയിച്ചു. ബളാല്‍ കൃഷിഭവന്‍ കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍, വാര്‍ഡ് മെമ്പര്‍ മാരായ അജിത ശ്രീമതി സന്ധ്യശിവന്‍, പിരിമേഡ് ഡവലപ്‌മെന്റ് സൊസൈറ്റി മേഖല കോ- ഓഡിനേറ്റര്‍ റിജില്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ ഷാജന്‍ പൈങ്ങോട്ട് സ്വാഗതവും കെ.പി സഹദേവന്‍ നന്ദിയും പറഞ്ഞു.
308 ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കാണ് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *