രാജപുരം വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ടകാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റയാള്‍ മരിച്ചു. ജോസ് കുളക്കൊറ്റില്‍ (62) ആണ് മരിച്ചത്. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു. എല്ലാവരും മാലക്കല്ല് സ്വദേശികളാണ്. കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പി.സി.തോമസ് (68), ടോമി നെടുംതൊട്ടിയില്‍ (60), ആലീസ് ജോസഫ് തള്ളത്തുകുന്നേല്‍ (66), ചിന്നമ്മ ഞെരളാട്ട് (65) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജനുവരി 15 വൈകിട്ട് 3 മണിക്കായിരുന്നു അപകടം. കാലിക്കടവില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനത്തില്‍ സംബന്ധിച്ച് തിരികെ വരിമ്പോഴായിരുന്നു വാഹനാപകടം.