സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നല്‍കാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായി പൊതുകൂട്ടായ്മ വിവരശേഖരണത്തിന് കാസര്‍കോട് ജില്ലയില്‍ യുവജനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും തുടക്കം.
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം നടക്കുന്ന പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളോടും യുവതി യുവാക്കളോടും സംവദിച്ച് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടി.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം.വി രതീഷ് അധ്യക്ഷത വഹിച്ചു. കെ.പ്രണവ്, ടീം കേരള ജില്ലാ ക്യാപ്റ്റന്‍ റെനീഷ്, ഹരിത എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി യൂത്ത് കോര്‍ഡിനേറ്റര്‍ കൃതിക് രാജ് സ്വാഗതം പറഞ്ഞു. ഇന്നും ക്യാമ്പയിന്‍ തുടരും. നിരവധി അഭിപ്രായങ്ങളും പുതിയ നിര്‍ദ്ദേശങ്ങളും ലഭിച്ചു.