കിസാന്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന കക്കിരി കൃഷിയുടെ ആദ്യ വിളവെടുപ്പ് സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ .ജ്യോതികുമാരി നടത്തുന്നു
അമ്പലത്തറ : കിസാന്‍ സര്‍വീസ് സൊസൈറ്റി കോടോം യൂണിറ്റ് നടത്തുന്ന രണ്ടാം ഘട്ട കക്കിരി കൃഷിയുടെ ആദ്യവിളവെടുപ്പ് നടത്തി. സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ .ജ്യോതികുമാരി
ആദ്യവിള പരപ്പ ബ്ലോക്ക് എ ഡി എ സി.എസ് സുജിതമോള്‍ക്ക് നല്‍കിക്കൊണ്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു . കിസാന്‍ സര്‍വീസ് സൊസൈറ്റി കോടോം യൂണിറ്റിന്റെ കാര്‍ഷിക മേഘലയിലെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം കര്‍ഷക കൂട്ടായ്മള്‍കള്‍ക്കാകെ മാതൃകയാക്കാവുന്ന കൃഷിരീതികളാണ് കെ എസ് എസ് കോടോം യൂണിറ്റ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു .പ്രിസിഷന്‍ ഫാര്‍മിംഗ് രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത് .യൂണിറ്റ് നിര്‍മ്മിച്ച ജൈവ ജീവാണു വളമാണ് ഉപയോഗിച്ചിരിക്കുന്നത് . ആദ്യ വിളവെടുപ്പില്‍ത്തന്നെ 200 കിലോയോളം കക്കിരി നാല്‍പതു രൂപ നിരക്കില്‍ വിപണനം നടത്തി . കഴിഞ്ഞ മഴക്കാലത്ത് ഒന്നര ഏക്കര്‍ സ്ഥലത്തു നാടന്‍ കക്കിരി കൃഷി ചെയ്തിരുന്നു അത് മികച്ച വിജയമായിരുന്നതിനാല്‍ പ്രിസിഷന്‍ ഫാര്‍മിംഗ് രീതിയില്‍ വീണ്ടും കൃഷിചെയ്തത് .ഇതോടൊപ്പം തണ്ണിമത്തന്‍ ഇതേ രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട് . ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി.
യൂണിറ്റ് ഉത്പാദിപ്പിച്ച കൂണിന്റെ വിപണനോദ്ഘാടനവും എന്‍ .ജ്യോതികുമാരി നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ കെ എസ് എസ് കോടോം യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ തോമസ് അധ്യക്ഷനായി . പരപ്പ ബ്ലോക്ക് എ ഡി എ സി.എസ് സുജിതമോള്‍ , കോടോം ബേളൂര്‍ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഇ. പി ഉഷ , കെ എസ് എസ് ജില്ലാ ജന .സെക്രട്ടറി കെ.സി ജിജോമോന്‍ , പി. എം ജോണ്‍ ,എ.ഓ വര്ഗീസ് ,വി .പി വിന്‍സ് ,ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു .