രാവണേശ്വരം: കോതോളങ്കര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ബ്രഹ്മ കലശ കളിയാട്ട മഹോത്സവ നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗം നടന്നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ. യു. പത്മനാഭ തന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം പരിപാടിയുടെ വിശദീകരണം നടത്തി.എം എം വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി, കളരിക്കല്‍ ക്ഷേത്ര സ്ഥാനികര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി എന്‍. കേളു നമ്പ്യാര്‍, എ. തമ്പാന്‍, ഗംഗാധരന്‍ മാസ്റ്റര്‍ കളരിക്കാല്‍, എന്‍. ശിവശങ്കര പണിക്കര്‍ നാരായണന്‍ പള്ളിക്കാപ്പില്‍, കുഞ്ഞിരാമന്‍ മൊട്ടമ്മല്‍, എ. ബാലന്‍ കെ.കുഞ്ഞിരാമന്‍ തണ്ണോട്ട്, മാതൃസമിതി പ്രസിഡണ്ട് ഉഷ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം റിപ്പോര്‍ട്ട് അവതരണവും സ്വാഗതവും പറഞ്ഞു. ക്ഷേത്രം ട്രഷറര്‍ കെ. വി. പ്രദീപ്കുമാര്‍ നന്ദി പറഞ്ഞു.
നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനായി എന്‍. കുഞ്ഞിക്കേളു നമ്പ്യാരെയും വര്‍ക്കിംഗ് ചെയര്‍മാന്‍മാരായി എന്‍. അശോകന്‍ നമ്പ്യാര്‍,അനീഷ് ദീപം എന്‍.മുരളീധരന്‍ നമ്പ്യാര്‍, എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വീനറായി വി. വി. ഗോവിന്ദന്‍, കെ. വി. മണികണ്ഠന്‍ എന്നിവരെ തിരഞ്ഞെടുത്തു എ. തമ്പാന്‍ മക്കാകോടി നെ ട്രഷററായി തിരഞ്ഞെടുത്തു