സഹപാഠി കൂട്ടായ്മയും കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: രാവണീശ്വരം ജി.എച്ച് എസി ല്‍ 1975 മുതല്‍ 1985 – 86 കാലഘട്ടങ്ങളില്‍ ഒന്നിച്ച് പഠിച്ചവരുടെയും ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയവരുടേയും കൂട്ടായ്മയായ ‘സഹപാഠികൂട്ടായ്മ ” യുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും നടന്നു. 21 വര്‍ഷക്കാലത്തെ സര്‍വ്വീസ് ജീവിതത്തില്‍, സേവനമനുഷ്ഠിച്ച എല്ലാ വിദ്യാലയങ്ങളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും, പുല്ലൂര്‍ ഗവ.യു.പി. സ്‌കൂളില്‍ നിന്ന് 2025 ഏപ്രല്‍ 30 ന് വിരമിക്കുകയും ചെയ്യുന്ന സഹപാഠി കുട്ടായ്മയുടെ സെക്രട്ടറി എം. വി. രവിന്ദ്രന്‍ മാസ്റ്ററെ ഉപഹാരം നല്കി ആദരിക്കുന്ന ചടങ്ങും നടന്നു.
രാവണീശ്വരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യാധിതിയായി അക്കാലത്ത് പഠിപ്പിച്ച ഗുരുനാഥന്‍ റിട്ടേര്‍ഡ്: ഹെഡ് മാസ്റ്ററും. ,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശ്രി കെ .കൃഷ്ണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും രവിന്ദ്രന്‍ മാസ്റ്ററെ പൊന്നാടയണീച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

കൂട്ടായ്മയുടെ പ്രസിഡന്റ് രാജന്‍ കുഴിഞ്ഞടി അധ്യക്ഷത വഹിക്കുകയും ഗുരുനാഥനായ കെ കൃഷ്ണന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.ചടങ്ങില്‍ ടി.ഗോവിന്ദന്‍ മാസ്റ്റര്‍, പ്രേമ ടീച്ചര്‍, എം.വി.ജയശ്രി, രഞ്ജിത്ത്, വി. നാരായണന്‍, എം. വി. നാരായണന്‍ എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. തുടര്‍ന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ മറു മൊഴി രേഖപ്പെടുത്തി. അതിനു ശേഷം കൂട്ടായ്മയിലെ കുടുംബാംഗം എം.എ മ്യൂസിക്ക് തേര്‍ഡ് റാങ്കോടെ വിജയിച്ച കുമാരി അഷിത നാരായണന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ വി.സുകുമാരന്‍ സ്വാഗതവും കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *