ഉദുമ: ബാര ഞെക്ലി കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ഞെക്ലി അധ്യക്ഷനായി. കണ്‍വീനര്‍ അനീഷ്,
വൈസ് ചെയര്‍മാന്‍ ശശി ചപ്പനിക്കര, വാര്‍ഡ് അംഗം സിന്ധു ഗംഗാധരന്‍, മാതൃസമിതി പ്രസിഡന്റ് ലിനി മനോജ്, ഒരുമ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. മെയ് 8നും 9 നുമാണ് ഇവിടെ കളിയാട്ടം നടക്കുക.