രാജപുരം : ഇടതു സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരോട് കാണിക്കുന്ന അവഗണക്കെതിരെയും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി ഐ എന്‍ ടി യു സി കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡണ്ട് ബി. അബ്ദുള്ളയുടെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എംഎം സൈമണ്‍, ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ എം കെ മാധവന്‍ നായര്‍ , യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍, രേഖാ സി, ബാലകൃഷ്ണന്‍ വി കെ, സജി പ്ലാച്ചേരി, ബാലകൃഷ്ണന്‍ പെരുമ്പള്ളി , ഐത്തു അടകം എന്നിവര്‍ സംസാരിച്ചു