മാങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി. പൊയിനാച്ചി ടാഗോര്‍ ലൈബ്രറിയും മാങ്ങാട് മൈത്രീവായനശാലയിലെ ‘ബാരഹ്’ എഴുത്ത് കൂട്ടായ്മയിലെ വനിതകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറി കൗണ്‍സില്‍ അംഗം കൃപാ ജ്യോതി ഉദ്ഘാടനം ചെയ്തു.
സരസ്വതി മാങ്ങാടിന്റെ ‘സൂര്യോദയം കാണാന്‍ പറ്റുന്ന വീട്’ എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള വിശകലനവും നടന്നു.ലൈബ്രറി പ്രസിഡന്റ് എ.കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. മുതലാളിത്ത ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളുടെ കഥ പറയുന്ന ‘ബ്‌ളഡ്ഡഡ് ഷുഗര്‍’ എന്ന കഥയെ കുറിച്ചും ചര്‍ച്ച ചെയ്തു. കഥാകൃത്ത് സരസ്വതി മാങ്ങാട്, രാജന്‍ പൊയിനാച്ചി, രുഗ്മിണി ജനാര്‍ദ്ദനന്‍,വിനീഷ രവിദാസ് , ശോഭന ശ്രീധരന്‍, ശുഭ നെയ്യങ്ങാനം, രുഗ്മിണി ശ്രീധരന്‍, ലവിതനിഷാന്ത്, എം.ഗോപിനാഥന്‍, എ പ്രജിഷ എന്നിവര്‍ പ്രസംഗിച്ചു.