ജില്ലയിലെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയിലൂടെ അവര്‍ അനുഭവിച്ച കര്‍മ്മനിരതമായ പോയ കാലത്തെ നാടക അനുഭവത്തെ നമുക്ക് മുന്നില്‍ തുറന്നുകാട്ടാനും രേഖപ്പെടുത്താനും കഴിഞ്ഞാല്‍ അത് ചരിത്രമാകും. ആ ഉത്തരവാദിത്വം കാസര്‍ഗോഡ് ജില്ലയിലെ നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക് അഭിമാനത്തോടെ ഏറ്റെടുക്കുന്നു
ഈ വരുന്ന ഏപ്രില്‍ ആറിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10മുതല്‍ ജില്ലയിലെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സംഗമം ‘അഭിനയ പഴമക്കൊരു പെരുമ’ സംഘടിപ്പിക്കുന്നു ഇതിന്റെ സംഘാടകസമിതി രൂപീകരണയോഗം പുതിയകോട്ട അര്‍ബ്ബന്‍ ബാങ്ക് ഹാളില്‍ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു വിജയന്‍ കാടകം അധ്യക്ഷത വഹിച്ചു റഫീക് മണിയങ്ങാനം സ്വഗതം പറഞ്ഞു നന്ദകുമാര്‍ മാണിയാട്ട് പരിപാടികള്‍ വിശദീകരിച്ചു രാമകൃഷ്ണന്‍ വാണിയമ്പാറ നന്ദി പറഞ്ഞു. എ മാധവന്‍ മാസ്റ്റര്‍, ഡോക്ടര്‍ കെ വി സജീവന്‍, വി ശശി നീലേശ്വരം, സി അമ്പുരാജ് എന്നിവര്‍ സംസാരിച്ചു. ശിവകുമാര്‍ നീലേശ്വരം നിര്‍ദ്ദേശിച്ച അഭിനയ പഴമക്കൊരു പെരുമ എന്ന പേര് പ്രകാശനം ചെയ്തു.
സംഘാടകസമിതിഭാരവാഹികള്‍. രക്ഷാധികാരികള്‍. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി സുജാത ടീച്ചര്‍, അഡ്വക്കേറ്റ് സി കെ ശ്രീധരന്‍, അഡ്വക്കേറ്റ് പി അപ്പുക്കുട്ടന്‍, അഡ്വക്കേറ്റ് ടി കെ സുധാകരന്‍, നടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജ
ചെയര്‍മാന്‍. പി വി കെ പനയാല്‍, വൈസ് ചെയര്‍മാന്‍. ഡോ: കെ വി സജീവന്‍, ജയന്‍ വെള്ളിക്കോത്ത്, വര്‍ക്കിംഗ് ചെയര്‍മാന്‍. വിജയന്‍ കാടകം, ജനറല്‍ കണ്‍വീനര്‍. റഫീഖ് മണിയങ്ങാനം, ജോയിന്‍് കണ്‍വീനര്‍മാര്‍. വി ശശി നീലേശ്വരം, സി അമ്പുരാജ് നീലേശ്വരം, ട്രഷറര്‍. നന്ദകുമാര്‍ മാണിയാട്ട്