ലഹരിക്ക് എതിരായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം: വി.മുരളീധരന്‍

ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകര്‍ ലഹരിക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ശക്തമായി ഇടപെടണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.

സമൂഹനന്മക്കായി ഇടപടല്‍ നടത്താന്‍ കഴിയുന്ന ആളുകളായി മാറാന്‍ ഓരോ പൊതുപ്രവര്‍ത്തകനും ഉത്തരവാദിത്തമുണ്ട്.

സമൂഹത്തില്‍ നടക്കുന്നത് എന്തെന്ന് വ്യക്തമായി അറിയാന്‍ കഴിയുന്നവരാകണം പൊതുപ്രവര്‍ത്തകര്‍.

ചുറ്റും നടക്കുന്നത് എന്തെന്ന് അടുത്തറിയാനായാല്‍ ദുരന്തങ്ങളെ തടയാന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

കായംകുളം ജിഡിഎം ഓഡിറ്റോറിയത്തില്‍ ഡി.അശ്വനിദേവ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിബന്ധങ്ങളാകണം പൊതുപ്രവര്‍ത്തകരുടെ കരുത്ത്.

സദാസമയവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അശ്വിനിദേവ്.

അദ്ദേഹത്തെപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ അസാന്നിധ്യം കേരളത്തിന് എത്രവലിയ നഷ്ടമാണ് എന്ന ചിന്ത ശക്തിപ്പെടുന്ന കാലമാണിതെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *