വെള്ളിക്കോത്ത് : മാര്‍ച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതോത്സവം സംഘടിപ്പിച്ചു. വനിതോത്സവത്തിന്റെ ഭാഗമായി നെഹ്‌റു ബാലവേദി & സര്‍ഗ്ഗ വേദിലെ വനിതാ വേദി പ്രവര്‍ത്തകരുടെ ചിത്രങ്ങളുടെയും കരകൗശല നിര്‍മ്മാണ വസ്തുക്കളുടെയും പ്രദര്‍ശനവും നടന്നു. കുണിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ പി. മഞ്ജുള വനിതോത്സവം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. വനിതാ വേദി പ്രസിഡന്റ് പി. പി. ആതിര അധ്യക്ഷത വഹിച്ചു. നെഹ്‌റു ബാലവേദി ആന്‍ സര്‍ഗ്ഗ വേദി രക്ഷാധികാരി പി. മുരളീധരന്‍ മാസ്റ്റര്‍. സഹ രക്ഷാധികാരി,
ദിനേശന്‍ മാസ്റ്റര്‍, നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗവേദി പ്രസിഡണ്ട് രാജേഷ്. കെ.വി, നെഹ്‌റു ബാലവേദി പ്രസിഡണ്ട് അര്‍ജുന്‍. കെ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി സെക്രട്ടറി പ്രതിഭ സ്വാഗതവും വൈസ് പ്രസിഡന്റ്
ശാന്തി കൃഷ്ണ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.