രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം സ്‌കൂള്‍ അങ്കണത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം മിനി പിലിപ്പ്, പിടി എ പ്രസിഡന്റ് സജി എസി, മദര്‍ പിടി എ പ്രസിഡന്റ് ഷൈനി ടോമി, ജോയ്‌സ് ജോണ്‍, ബിജു ജോസഫ്, അല്‍ന സോണിഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറി.