കാഞ്ഞങ്ങാട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് മടിയന്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു. മടിയന്‍ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ.സിനിഅധ്യക്ഷത വഹിച്ചു. ചങ്ങാതിക്കൂട്ടം ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ക്യാമ്പും നടന്നു. പാട്ടും ജാലവിദ്യയും എന്ന വിഷയത്തില്‍ നാടന്‍പാട്ട്, മാജിക്, നാടക പരിശീലകന്‍ എം.വി. കുഞ്ഞി കൃഷ്ണന്‍ മടിക്കൈയും ഒറിഗാമി എന്ന വിഷയത്തില്‍ ബേക്കല്‍ ബി.ആര്‍. സി സ്‌പെഷലിസ്റ്റ് അധ്യാപിക കെ. പ്രിയയും കുഞ്ഞുതാരങ്ങള്‍ – പരീക്ഷണവും വാന നിരീക്ഷണവും എന്ന വിഷയത്തില്‍ ഉദുമ ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആനന്ദ് പേക്കടവും ക്ലാസുകള്‍ കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. ശ്രീജിത്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് സിന്ധു സുരേഷ്, കെ. വി. രേഷ്മ രവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി. സുധാകരന്‍ സ്വാഗതവും എസ്. ആര്‍. ജി കണ്‍വീനര്‍ കെ. രേഖ നന്ദിയും പറഞ്ഞു.