രാജപുരം: ബാത്തൂര്‍ കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്റെ ബുക്ക്‌ലെറ്റ് കാസര്‍കോട് അഡീഷനല്‍ എസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പ്രഭാഷകന്‍ വത്സന്‍ പീലിക്കോടിന് നല്‍കി പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉത്തര മലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍പെരിയ മുഖ്യാതിഥിയായി.
ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, ആഘോഷ കമ്മിറ്റി ജനറല്‍കണ്‍വീനര്‍കൂക്കള്‍ബാലകൃഷ്ണന്‍,ട്രഷറര്‍ സി കെ മനോജ്, രവീന്ദ്രന്‍ കൊട്ടോടി, എ കെ രാജേഷ്, കെ സുകുമാരന്‍ വളപ്പില്‍, ടി ഉണ്ണികൃ ഷ്ണന്‍, ഗീത ഗംഗാധരന്‍, മാധവി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.