രാജപുരം: പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2.30 ദേവസ്ഥാനത്ത് വെച്ച് കാസറഗോഡ് അഡിഷണല്‍ എസ്പി പി ബാലകൃഷണന്‍ നായര്‍ പ്രഭാഷകന്‍ ഡോ. വല്‍സന്‍ പിലിക്കോടിന് നല്‍കി നിര്‍വ്വഹിക്കും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും.