അതിഞ്ഞാല്‍: അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഉമരിയ്യ കോളേജ് ഓഫ് തര്‍ഖിയത്തുല്‍ ഹുഫാളിന്റെ അഡ്മിഷന്‍ പ്രചാരണാര്‍ത്ഥം 2025 മാര്‍ച്ച് 22,23 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ഉമരിയം ’25 ഉത്തര കേരള ദക്ഷിണ കന്നഡ ഹിഫ്ള് മത്സരവും പ്രഭാഷണ-പ്രാര്‍ത്ഥന സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു
അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എം എം മുഹമ്മദ് ഹാജിഉദ്ഘാടനം നിര്‍വ്വഹിച്ചു, ജമാഅത്ത് ഖത്തീബ് അബുല്‍ ഖാദര്‍ അസ്ഹരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി കോളജ് പ്രിന്‍സിപ്പാള്‍ ഹാഫിള് ഇര്‍ഷാദ് തര്‍ഖവി ഹൈത്തമി ഉപ്പള,ജനറല്‍ കണ്‍വീനര്‍ പാലാട്ട് ഹുസൈന്‍ ഹാജി, വര്‍ക്കിംഗ് കണ്‍വീനര്‍ അഹമ്മദ് അഷറഫ് ഹന്ന,
ബി മുഹമ്മദ് ഹാജി, അറബിക്കാടത്ത്
ഖാലിദ് ഹാജി.
സി എച്ച് റിയാസ്, കെ കെ അബ്ദുല്ല ഹാജി,തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞി മൊയ്തീന്‍,റമീസ് മട്ടന്‍, മൗവ്വല്‍ മുഹമ്മദ് കുഞ്ഞി ഹാജി,കാഞ്ഞിരായില്‍ മുഹമ്മദ് കുഞ്ഞി ഹാജി, മൗവ്വല്‍കുഞ്ഞബ്ദുല്ല ഹാജി, പി എം ഫൈസല്‍, മുത്തലിബ് പാരീസ്
എന്നിവര്‍ സംബന്ധിച്ചു .
കാസര്‍ഗോഡ്,കണ്ണൂര്‍,ദക്ഷിണ കന്നഡ ജില്ലക്കാരോ ജില്ലയില്‍ പഠിക്കുന്നവരോ ആയ 18 വയസ്സ് കവിയാത്ത ഹാഫിളുകള്‍ക്കാണ് മത്സരത്തില്‍ അവസരം.യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് 33,333,22,222,11,111 രൂപ ക്യാഷ് അവാര്‍ഡ് നല്‍കപ്പെടുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് :9895345589