ബാനം: കുട്ടികള്‍ക്ക് കൗതുകമായി ബാനം ഗവ.ഹൈസ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു. ലഘു പരീക്ഷണങ്ങളിലൂടെ അവതാരകന്‍ ശാസ്ത്രത്തിന്റെ വിസ്മയച്ചെപ്പ് തുറന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ശാസ്ത്രാധ്യാപകനായ കെ.ചന്ദ്രന്‍ ചീമേനിയാണ് ചെറുപരീക്ഷണങ്ങളിലൂടെ നിത്യജീവിതത്തില്‍ കാണുന്ന പലതിന്റേയും ശാസ്ത്രീയത കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത്. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍, പ്രധാനാധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രന്‍, അനിത മേലത്ത് എന്നിവര്‍ സംസാരിച്ചു.