രാജപുരത്ത് ഏപ്രില്‍ 3, 4 ,5 ,6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ബൈബിള്‍ സന്ദേശ യാത്രക്ക് തുടക്കം കുറിച്ചു

രാജപുരം:രാജപുരത്ത് ഏപ്രില്‍ 3, 4 ,5 ,6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ബൈബിള്‍ സന്ദേശ യാത്രക്ക് തുടക്കം കുറിച്ചു.പാണത്തൂരില്‍ നിന്ന് ആരംഭിച്ച ബൈബിള്‍ സന്ദേശ യാത്ര തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍ കരിസ്മാറ്റിക് കാസര്‍ഗോഡ് സോണ്‍ കോഡിനേറ്റര്‍ ബിനോയി പുതിയ മംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പാണത്തൂര്‍ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് ചെറു പിറത്ത് അധ്യക്ഷത വഹിച്ചു, രാജപുരം ഫൊറോനാ വികാരി ഫാദര്‍ ജോസ് അരീച്ചിറ, കള്ളാര്‍ തിരുവര്‍ത്തിയ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് കുടുംന്തയില്‍, ബിനോയി പുതിയമംഗലത്ത്, തോമസ് പടിഞ്ഞാറ്റുമലില്‍, സജി മുളവനാല്‍ എന്നിവര്‍ സംസാരിച്ചു. ബൈബിള്‍ സന്ദേശ യാത്ര, പാണത്തൂര്‍, കോളിച്ചാല്‍, ബന്തടുക്ക, പടുപ്പ് കുറ്റിക്കോല്‍, കൊട്ടോടി, രാജപുരം, എണ്ണപ്പാറ, ഇടത്തോട്, പരപ്പാ വെള്ളരിക്കുണ്ട്, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഭീമനടിയില്‍ സമാപിച്ചു . വിവിധ കേന്ദ്രങ്ങളില്‍ റവ. ഡോ. ജോണ്‍സണ്‍ അന്ത്യംകുളം, ഫാ. ദേവസ്യ പുത്തന്‍പുര, തോമസ് അടിച്ചിറമാക്കല്‍, സന്തോഷ് തലച്ചിറ, സേവിയര്‍ വലിയ കാലായില്‍, ബ്രദര്‍ ദേവസ്യ, തോമസ് പടിഞ്ഞാറ്റുമ്യാലില്‍, ബിനോയ് പുതിയ മംഗലം എന്നിവര്‍ സംസാരിച്ചു. ബൈബിള്‍ സന്ദേശയാത്ര മാര്‍ച്ച് പതിനൊന്നിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *