ജില്ലാതല ഉദ്ഘാടനം അബ്ദു സലാം ദാരിമി ആലംപാടി ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവിക്ക് നല്‍കി നിര്‍വ്വഹിച്ചു
ആലംപാടി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ആതുരസേവന വിഭാഗമായി പ്രവര്‍ത്തിക്കുന്ന ‘സഹചാരി റിലീഫ് സെല്ലിലേക്കുള്ള’ ഫണ്ട് ശേഖരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരക്ക് നല്‍കിനിര്‍വഹിച്ചു.ഫണ്ട് ശേഖരണ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, ജില്ലാ സെക്രട്ടറി ഇബ്രാഹിം അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു.ശരീഫ് കാദര്‍ മുസ്ലിയാര്‍, അബ്ദുല്ല ഹാജി ഗോവ, അബ്ദുല്‍ ഖാദര്‍ ജീലാനി, ഇഖ്ബാല്‍ കേളങ്കയം, മുഹമ്മദ് ഹാജി പോലീസ്, ശരീഫ് വൈറ്റ്, മുഹമ്മദ് എസ്.എം, അബൂബക്കര്‍, മുഹമ്മദ് ചെറിയാലമ്പാടി, കബീര്‍ കൊല്ലംപാടി, മുനീര്‍, അബ്ദുള്ള എരിയപ്പാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.റമളാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികളിലും ശാഖാ കമ്മിറ്റികേന്ദ്രീകരിച്ചു ഫണ്ട് ശേഖരണം നടത്തും.സഹചാരി റിലീഫിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന പദ്ധതിയാണ് എസ്.കെ.എസ്.എസ്.എഫ് നടപ്പിലാക്കുന്നത്. രമളാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികളിലും ശാഖാ കമ്മിറ്റികള്‍ നേരിട്ടും ഫണ്ട് ശേഖരണം സംഘടിപ്പിക്കും.ഇന്ന് ബുധന്‍ മുഴുവന്‍ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേഖലാതല ഉദ്ഘാടനം, നാളെ വ്യാഴം മുഴുവന്‍ ശാഖാ തല ഉദ്ഘാടനം നടത്തുമെന്നും സോഷ്യല്‍ മീഡിയയിലും പള്ളികള്‍ കേന്ദ്രീകരിച്ചും ഫണ്ട് ശേഖരണം ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.