രാജപുരം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വളര്‍ത്തു നായ്ക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യേഗസ്ഥര്‍ സംബന്ധിച്ചു.