രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര ആറാം കളിയാട്ട ദിനമായ ഇന്നും വന്‍ ഭക്തജ തിരക്ക് കളിയാട്ടം വ്യാഴാഴ്ച സമാപിക്കും. ഇന്ന് രാവിലെ മുന്നായ രീശ്വരന്‍ അരങ്ങിലെത്തി. വൈകുന്നേരം 7 മണിക്ക് മുന്നായരീശ്വരന്റെ വെള്ളാട്ടം, രാത്രി മലങ്കാരി വെള്ളാട്ടം, പുല്ലൂര്‍ണ്ണന്‍ വെള്ളാട്ടം, തുടര്‍ന്ന് പുല്ലൂരാളി ദേവീയുടെയും ബാളോളന്‍ ദൈവത്തിന്റെയും തോറ്റങ്ങള്‍, വേട്ട ച്ചേകവനും പൊറാട്ടും ബ്രാഹ്മണന്റെ പുറപ്പാടും, പുലര്‍ച്ചെ ബാളോളന്‍ ദൈവംപുറപ്പാട്.
എഴാം കളിയാട്ടമായ ബുധനാഴ്ച രാവിലെ 10.30 ന് മുന്നായരീശ്വരന്റെ പുറപ്പാട്, 4 മണിക്ക് മുന്നായരീശ്വരന്‍ മുടിയെടുക്കും. തുടര്‍ന്ന് മലങ്കാരി ദൈവം ,പുല്ലൂര്‍ണ്ണന്‍ ദൈവം, പുല്ലൂരാളി ദേവിയും ഭഗവതി അമ്മയുടെ തോറ്റം 101 ഭൂതങ്ങളുടെ കെട്ടിയാടിക്കല്‍ കഴിഞ്ഞ് ആര്‍ത്താണ്ടന്‍ ശേഷം കോളിച്ചാല്‍ വീരന്മാര്‍ ദൈവങ്ങള്‍.
എട്ടാം കളിയാട്ടം വ്യാഴാഴ്ച തൂളൂര്‍വനത്ത് ഭഗവതി അമ്മയും ക്ഷേത്രപാലകനീശ്വരനും ആചാരക്കാരുടെ കലശവും വൈകുന്നേരം 3.30 ന് മുടി എടുക്കുന്നു. വെള്ളിയാഴ്ച കലശാട്ട്.