എന്മകജെ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തില്‍ എം.ബഡ്‌സ് സ്‌കൂള്‍ ബജകുട കാനയില്‍ എ.ബി.സി.ഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര അധ്യക്ഷത വഹിച്ചു. അക്ഷയ പ്രൊജക്റ്റ് മാനേജര്‍ കപില്‍ ദേവ് പ്രൊജക്റ്റ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് ജഗ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ മോഹന്‍ദാസ് സ്വാഗതവും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീണ നാരായണന്‍ നന്ദിയും പറഞ്ഞു.
എന്മകജെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ആറ് അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിനാണ് ക്യാമ്പ് നടത്തിയത്. 287 വ്യക്തികള്‍ക്കായി 421 സേവനങ്ങള്‍ നല്‍കി. ആധാര്‍ 72,റേഷന്‍ കാര്‍ഡ് 94,ഇലക്ഷന് ഐഡി 89,ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 11,ബാങ്ക് അക്കൗണ്ട് 12,ഡിജി ലോക്കര്‍ 103, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് 30, ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍ 10 എന്നിവ പൊതുജനങ്ങള്‍ക്കായി നല്‍കി.
കാസര്‍കോട് ജില്ലയില്‍ എബിസിഡി പദ്ധതി നടപ്പാലാക്കുന്ന ഒമ്പതാമത്തെ പഞ്ചായത്ത് ആണ് എന്‍മകജെ. ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത എന്‍മകജെ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വ്യക്തികള്‍ക്ക് ഒരുമാസ കാലയളവിലേക്ക് ഗോത്ര സൗഹൃദ കൗണ്ടറുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച്, സൗജന്യമായി രേഖകള്‍ ലഭിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ്, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി, ആരോഗ്യവകുപ്പ്, ലീഡ് ബാങ്ക്,തദ്ദേശ സ്വയംഭരണ വകുപ്പ്, നളന്ദ ആര്‍ട്സ് പെര്‍ള കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അക്ഷയ സംരംഭകര്‍, ഊരു മൂപ്പന്മാര്‍, ഇലക്ഷന്‍ ഐഡി വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ പ്രമോട്ടര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഹകരിച്ചു.