കാഞ്ഞങ്ങാട് : ഓട്ടോ തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍ എ.കെ നാരായണന്‍ നഗര്‍ അട്ടോട്ട് എ. കെ. ജി ഭവനില്‍ വെച്ച് നടന്നു. വെള്ളിക്കോത്ത് ജംങ്ങ്ഷനില്‍ വെച്ച് ഏരിയ പ്രസിഡണ്ട് എം. പൊക്ലന്റെ അദ്ധ്യക്ഷതയില്‍ പതാക ഉയര്‍ത്തി. സി. ഐ. ടി. യു ജില്ലാ പ്രസിഡണ്ട് പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഉണ്ണിനായര്‍, സി. ഐ. ടി.യു ഏരിയ സെക്രട്ടറി കെ.വി.രാഘവന്‍, ഓട്ടോ തൊഴിലാളി ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിക്കണമെന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, ഇന്ധന വില കുറയ്ക്കുക, മോട്ടോര്‍ വാഹന നിയമ ഭേദഗതി 2019 ലെ തെറ്റായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക , മോട്ടോര്‍ തൊഴിലാളികള്‍ക്ക് ദേശീയടിസ്ഥാനത്തില്‍ ക്ഷേമനിധി പ്രഖ്യാപിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 24ന് നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്‌ലൈ ഓവര്‍ നിര്‍മ്മിച്ച് നിരന്തരമായ ഗതാഗത കുരുക്കിന് പരിഹാരം കാണുക, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഓവുചാലുകള്‍ നിര്‍മ്മിച്ച് മലിനജലം കെട്ടി കിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നത് റെയില്‍വെ അധികൃതര്‍ ഒഴിവാക്കുക. എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. രക്തസാക്ഷി പ്രമേയം ഉണ്ണി പാലത്തിങ്കാല്‍, അനുശോചന പ്രമേയം കെ.വി.സുനില്‍കുമാര്‍ എന്നിവര്‍ അവതരിപ്പിച്ചു. സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി സി. എച്ച്.കുഞ്ഞമ്പു അവതരിപ്പിച്ചു. വരവ് – ചിലവ് കണക്കുകള്‍ രാഘവന്‍ പള്ളത്തിങ്കാല്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് – എം.പൊക്ലന്‍
വൈസ് പ്രസിഡണ്ട്മാര്‍ – സി. ബാലകൃഷ്ണന്‍, സരസന്‍ പെരളം, എം.കെ. രാജന്‍, പി.കെ. ഫൈസല്‍, ദിനേശന്‍ ആവിയില്‍ ,
സെക്രട്ടറി – പി.രാഘവന്‍,
ജോയിന്റ് സെക്രട്ടറിമാര്‍- യു.കെ പവിത്രന്‍, ഉണ്ണി പാലത്തിങ്കാല്‍, സുനില്‍കുമാര്‍. കെ.വി, യു.പ്രകാശന്‍, രാജീവന്‍ കണ്ണികുളങ്ങര
ട്രഷര്‍ – സി.എച്ച് കുഞ്ഞമ്പു
എന്നിവരെ തെരെഞ്ഞെടുത്തു.