വെള്ളിക്കോത്ത്: മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ പ്രൈമറി കലോത്സവം കിലുക്കം 2025 സംഘടിപ്പിച്ചു. വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ കവയത്രിയും ചലച്ചിത്ര താരവുമായ സി.പി. ശുഭ ടീച്ചര്‍ കിലുക്കം 2025ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ ഗൈഡ്‌സ് യൂണിറ്റില്‍ നിന്നും ഈ വര്‍ഷം രാജ്യപുരസ്‌കാര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ നിര്‍വഹിച്ചു. പ്രീ പ്രൈമറി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും പൂര്‍വ്വ വിദ്യാര്‍ത്ഥിയും കവിയുമായ വിനുവേലാശ്വര ത്തിന്റെ വെയില്‍ രൂപങ്ങള്‍ എന്ന കവിത സമാഹാരം സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങലും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ.മീന നിര്‍വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം. പൊക്ലന്‍ എസ്.എം.സി ചെയര്‍മാന്‍ മൂലക്കണ്ടം പ്രഭാകരന്‍, പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് മദര്‍ പി. ടി എ പ്രസിഡണ്ട് സനീജ അജയന്‍, യങ് മെന്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണന്‍ നായര്‍, നെഹ്‌റു സര്‍ഗ്ഗ വേദി പ്രസിഡണ്ട് കെ. വി. രാജേഷ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സിജു കെ ബാനു സീനിയര്‍ അസിസ്റ്റന്റ് എ.സി. അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി. സുരേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. വി.മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി