പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ ഏപ്രിൽ ഏപ്രിൽ 8, 9 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന വാർഷികോത്സവത്തിന്റെ ബ്രോഷർ പ്രകാശനം നടന്നു. ക്ഷേത്ര തിരുനടയിൽ രക്ഷാധികാരി എം. പി. കുഞ്ഞിരാമൻ ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ മധു നാഗത്തിങ്കാലിനു നൽകി ഉദ്ഘാടനം ചെയ്തു. ചെയ്തു. ഫണ്ട് ശേഖരണം ടി. വി. ഗോപാലൻ, കുഞ്ഞിരാമൻ മുച്ചിലോട്ട് എന്നിവർ ചേർന്ന് ചെയർമാന് ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മേൽശാന്തി പ്രശാന്ത് അഗിത്തായ, പ്രസിഡന്റ് പ്രഭാകരൻ പാറമ്മൽ, സെക്രട്ടറി വിനോദ്കുമാർ, ട്രഷറർ നാരായണൻ മുല്ലച്ചേരി, കോടോത്തു കുഞ്ഞികൃഷ്ണൻ നായർ, രാമചന്ദ്രൻ പുഴക്കര, കെ. രവീന്ദ്രൻ, കെ. ബാലകൃഷ്ണൻ, എം. വി. ശ്രീധരൻ, കുഞ്ഞിക്കണ്ണൻ പട്ടത്താനം, കെ. രമേശൻ, ക്ഷേത്ര മാതൃസമിതി സെക്രട്ടറി സിന്ധു കുമാരൻ എന്നിവർ പ്രസംഗിച്ചു.