നീലേശ്വരം : മാലിന്യമുക്തം നവകേരളം – സ്വച്ച് സര്‍വേക്ഷ ന്‍ ക്യാമ്പയിന്റെ ഭാഗമായി നിര്‍മ്മിച്ച സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ ബഹു :നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത നിര്‍വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി പി ലത അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ശ്രീ മനോജ് കുമാര്‍ കെ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി വി ഗൗരി,വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, കൗണ്‍സിലര്‍മാരായ എം കെ വിനയരാജ്, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു പരിപാടിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, വൈ പി മഞ്ജിമ, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദി പറഞ്ഞു