രാജപുരം:ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് ന്റെ നേതൃത്വത്തില്‍ പിടിഎ യുടെ സഹായത്തോടെ കോടോത്ത് വയലില്‍ നെല്‍കൃഷി നടത്തി ലഭിച്ച അരിയുടെ വില്‍പ്പനയുടെ ഉദ്ഘാടനം നടത്തി. 70 സെന്റ് പാടത്ത് നടത്തി കൃഷിയില്‍ നിന്നും മൂന്ന് കിന്റല്‍ നെല്ല് ലഭിച്ചത്. സ്‌കൂള്‍ പി ടിഎ പ്രസിഡന്റ് സൗമ്യ വേണു ഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ബാബു പി.എം അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ , എസ് എം സി ചെയര്‍മാര്‍ ബാബു ടി, പിടിഎ വൈസ് പ്രസിഡന്റ് രമേശന്‍ പി, പത്മനാഭന്‍ വി, അധ്യാപികമാരായ പ്രസീജ , എലിസമ്പത്ത് , എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, നാട്ടുക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.