രാജപുരം: ശുഹദാ എക്‌സ്‌പോ 25 പാണത്തൂര്‍ ശുഹദാ സ്‌കൂളില്‍ ശിഹാബുദ്ദീന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ രാജപുരം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ ടി വി
ഉദ്ഘാടനം ചെയ്തു.പൊതു പ്രവര്‍ത്തകന്‍ പി തമ്പാന്‍, രാജപുരം പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് കൂക്കള്‍, എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സാന്ത്വന സെക്രട്ടറി നൗഷാദ് ചുള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്ദു കുണ്ടുപ്പള്ളി, അബ്ദു സലാം ടിപി, അസ്അദ് നഈമി തുടങ്ങിയവര്‍ പങ്കെടുത്തു. ശുഹദ അക്കാദമിക് കോര്‍ഡിനേറ്റര്‍ ശുഹൈബ് സഖാഫി സ്വാഗതവും എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ എക്‌സ്‌പോയിലൂടെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഗ്രാജ്വേഷന്‍ സര്‍മണി നടന്നു. ശേഷം വിദ്യാര്‍ത്ഥികളുടെ കലാവിരുന്നോടെ പരിപാടി സമാപിച്ചു.