പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തോടനുബന്ധിച്ച ആയിരത്തിരി നാളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നാല് പ്രദേശങ്ങളില്‍ നിന്ന് തിരുമുല്‍കാഴ്ചകള്‍ ദേവിക്ക് സമര്‍പ്പിച്ചു. ഉത്സവബലി, കളം കയ്യേല്‍ക്കല്‍, ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള കലശം എഴുന്നള്ളത്, ചുവട് മായ്ക്കല്‍ തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം ഉത്സവം കൊടിയിറങ്ങി. ഉച്ചയ്ക്ക് ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ 5 ദിവസം നീണ്ട ഭരണി ഉത്സവം സമാപിച്ചു.