കാഞ്ഞങ്ങാട്: സുന്നി പ്രസ്ഥാനങ്ങളുടെ അമരക്കാരനും കേരള മുസ്ലിം ജമാഅതത്ത് കാസറഗോഡ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും നിരവധി ഇസ്ലാമിക സ്ഥാപനങ്ങളുടെ സഹകാരിയും, പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റും, മത സാംസ്‌കാരിക രംഗങ്ങളിലെ നേതൃനിരയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണന സമ്മേളനവും മദനീയം മജിലിസും, റമളാന്‍ കിറ്റ് വിതരണവും ഇന്ന് രാത്രി 7 മണി മുതല്‍ കാഞ്ഞങ്ങാട് വെച്ച് നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ കണ്ണവം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ്, മുസ്ലിം ജമാഅത്ത് സോണ്‍, ജില്ലാ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുക്കും.