പെരിയ:സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂര്‍ പെരിയ പഞ്ചായത്തംഗവുമായ ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു.
ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജനസംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവായിരുന്നു അന്തരിച്ച പുല്ലൂര്‍ തട്ടുമ്മലിലെ ടി .വി .കരിയന്‍.ജില്ലാ രൂപീകരണ വേളയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റായും അവിഭക്ത കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറിയുമായിരിക്കെ നിരവധി യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. സി.പി.ഐ .എം എടമുണ്ട ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം കാഞ്ഞങ്ങാട് എരിയാകമ്മറ്റിയംഗമായി. മൂന്നുതവണ പുല്ലൂര്‍- പെരിയ പഞ്ചായത്തംഗവും ഒരിക്കല്‍ സ്ഥിരം സമിതി ചെയര്‍മാനുമായി. ടി .വി .കരിയന്റെ നിര്യാണത്തില്‍ പുല്ലൂര്‍ തട്ടുമ്മലില്‍ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ .രാജ്മോഹനന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി അനുശോചനയോഗം ചേര്‍ന്നു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. എച്ച് കു ഞ്ഞമ്പു എം.എല്‍.എ, കെ. പി. സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ, യു.ഡി.എഫ്. ജില്ലാ കണ്‍വീ നര്‍ എ. ഗോവിന്ദന്‍ നായര്‍, കെ. വി. കൃഷ്ണന്‍, എ .വേലായുധന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍, മുസ്തഫ പാറപ്പള്ളി, വി. കമ്മാരന്‍, കെ .വി .കുഞ്ഞിരാമന്‍, വി .വി .രമേശന്‍, പി .അപ്പുക്കുട്ടന്‍, ദേവീ രവീ ന്ദ്രന്‍, കെ .വി .രാഘവന്‍ എന്നിവര്‍ സംസാരിച്ചു.ലോക്കല്‍ സെക്രട്ടറി വി. നാരായണന്‍ സ്വാഗതം പറഞ്ഞു